കോഴിക്കോട്: കണ്ണൂരിൽ സി.പി.എമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാർട്ടി ശരിയായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും എല്ലാ കാര്യങ്ങളും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘടകത്തിൽ എന്ത് ചർച്ച നടക്കുന്നു എന്നത് സിനിമക്ക് തിരക്കഥ എഴുതുന്നത് പോലെ പുറത്തുവിടുന്ന രീതിയാണുള്ളത്. ഇതൊക്കെ ആളുകൾക്ക് മനസ്സിലാകും. ഓരോ കാര്യങ്ങളും ജനാധിപത്യപരമായി ചർച്ച ചെയ്യുന്ന രീതിയാണ് തങ്ങൾക്കുള്ളത്. യോഗം ചേർന്നാൽ ക്രമസമാധാനപ്രശ്നമാകുന്ന രാഷ്ട്രീയ പാർട്ടികൾ ഈ നാട്ടിലുണ്ട്. അവരെക്കുറിച്ചൊന്നും പറയാതെ, ജനാധിപത്യപരമായി അടച്ചിട്ട മുറിയിൽ നടക്കുന്ന ചർച്ചയിൽ, ആ മുറിയിൽ ഇല്ലാത്തവർ മുറിയിലുള്ളത് പോലെ തിരക്കഥ എഴുതി പുറത്തിറക്കുന്ന രീതിയാണെന്നും ഇത് ജനങ്ങൾ മനസ്സിലാക്കുമെന്നും റിയാസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.