‘പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും ‘ – കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് നഗരസഭയിൽ മാത്രമേ ബിജെപിക്ക് ചെറിയ മുൻതൂക്കമുള്ളു. പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.തൃശൂർപൂരം അലങ്കോലമാക്കിയത് അന്തർധാരയുടെ ഭാഗമായാണ്. പൂരം അലങ്കോലമാക്കിയതിൽ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രി മൂക സാക്ഷിയായി നിന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ പൂരം അട്ടി മറിക്കാൻ പറ്റുമോ. ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ അത് സാധിക്കില്ല. ചില അന്തർധാരകൾ ഉണ്ടന്ന് എല്ലാവരും മനസ്സിലാക്കണം. വിജയത്തിനൊപ്പം ജനങ്ങൾ ഒരു വാണിംഗും നൽകിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

56,000 വോട്ടർമാരെ ചേർത്തപ്പോൾ സിപിഎം- ബിജെപി വിജയിക്കാൻ കൂട്ട് നിന്നു. കേരളത്തിലെ സിപിഎമ്മിന് നിലപാടില്ല. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി പിണറായി അധിക്ഷേപിച്ചു. അതിന്റെ ഫലമായാണ് തോൽവി സംഭവിച്ചത്. തിരുവനന്തപുരം മേയറേയും കെ മുരളീധരൻ വിമർശിച്ചു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയാണ് മേയറെ വിമർശിക്കുന്നത്. പിന്നെ ഞങ്ങളായിട്ട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. പ്രസ്ഥാനത്തിരെ കുഴി തോണ്ടുന്നയാളായി തിരുവനന്തപുരം മേയർ മാറിയെന്നും കെ മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...