ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഒരുകൂട്ടം ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കും. സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാരും ഇഡിയും മറുപടി നല്‍കും. നടപടിക്രമം പാലിച്ചല്ല അറസ്റ്റെന്നും അറസ്റ്റിനുള്ള കാരണം പോലീസ് അറിയിച്ചില്ലെന്നുമാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം. പ്രതികളുടെ തിരിച്ചറിയലിലും നടപടിക്രമങ്ങള്‍ പാലിച്ചില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കുന്നതല്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയത് എന്നീ വാദങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. മരണം സംഭവിക്കുക എന്ന പൂര്‍ണ ബോധ്യത്തോടെയായിരുന്നു മാരകായുധങ്ങളുമായി സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമെന്നാണ് ഇഡിയുടെ മറുവാദം. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും ഗുരുതര പരുക്കേറ്റു.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത് സംഘടിതമായി ആക്രമിച്ചു. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി പറയുന്നു. പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡ് വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്‌തെന്നുമാണ് ആരോപണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി...

കാലാവസ്ഥ പ്രതികൂലം ; മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,...

കനത്ത മഴ : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര...