18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നുവെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുപത് ശതമാനത്തിലേറെ വെള്ളം കുറവാണെങ്കിലും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പതിനെട്ട് ഡാമുകളിലെയും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ഡാമുകളില്‍ ജലനിരപ്പ് കൂടിയതിനെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും സംഭരണശേഷി കുറഞ്ഞ ഡാമുകളെന്ന് വിശദീകരണം. അന്തരീക്ഷത്തെ അതിതീവ്ര ചൂടിലേക്കെത്തിക്കുന്ന എല്‍നിനോ പ്രതിഭാസവും ഷോക്കടിപ്പിക്കുമെന്നായപ്പോഴാണ് മഴ കെ.എസ്.ഇ.ബിയുടെ ഡാമുകളെ സംപുഷ്ടമാക്കിയത്. സംസ്ഥാനത്തെ ഊര്‍ജവാഹിനിയെന്നറിയപ്പെടുന്ന ഇടുക്കിയിലെ ഇടുക്കി ഡാമില്‍ 2339 അടി‍ വെള്ളമുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡാമിലേക്ക് ഒഴുകിയെത്തിയത് പത്ത് അടിയിലേറെ വെള്ളമാണ്.

ഷോളയാറില്‍ 2625.30 അടിയാണ് ജലനിരപ്പ്. ഇടമലയാറില്‍ 147.58 മീറ്റര്‍, കക്കി ആനത്തോട് ‍ഡാമില്‍ 961.09 മീറ്റര്‍. ബാണാസുര സാഗറില്‍ 767.25 മീറ്റര്‍. മാട്ടുപ്പെട്ടിയില്‍ 1567 മീറ്റര്‍. ആനയിറങ്കല്‍ ഡാമില്‍ 1196.27 മീറ്റര്‍ അങ്ങനെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള 18 ഡാമുകളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരുപത് ശതമാനത്തിലേറെ വെള്ളം കുറവാണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ വൈദ്യുതോല്‍പാദനം പരമാവധിയിലേക്ക് എത്തിക്കാനാവും. ചെറിയ സംഭരണ ശേഷിയുള്ള ‍ഡാമുകളാണ് റെഡ് അലേര്‍ട്ട് പരിധിയില്‍പ്പെടുത്തി തുറന്ന് വിട്ടിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി. വേനല്‍ കനക്കുന്ന മാസത്തേക്കുള്ള കരുതല്‍ വെള്ളം കിട്ടുമെന്ന് ഉറപ്പിച്ചാല്‍ നിലവിലെ വൈദ്യുതി പ്രതിസന്ധിയൊഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...