ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. 2025-26 വർഷത്തിലാണ് ഇത്രയും തുക മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചത്. 2014-15 മുതൽ 2025-26 വരെ പത്തുവർഷത്തിനിടെ ആകെ 547.68 കോടി രൂപയാണ് മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ചെലവഴിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. ഡൽഹി ലൂട്ട്യൻസ് ബം​ഗ്ലാവ് മേഖലയിലുള്ള മന്ത്രിമാരുടെ വസതികളിലാണ് ഇത്രയും തുക ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയത്.

സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറ്റകുറ്റപ്പണികൾക്കുള്ള പണം നൽകിയത്. 2014 മുതൽ ഇതുവരെ അറ്റകുറ്റപ്പണികൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് 2025-26 വർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പവും പഴയ കെട്ടിടങ്ങളുടെ പരിപാലനച്ചെലവ് ഉയർന്നതുമാണ് ഇത്രയും തുക ചെലവായതിന്റെ കാരണമായി അധികൃതർ പറയുന്നത്. മിക്ക വസതികളും 80 മുതൽ 100 വർഷം വരെ പഴക്കമുള്ള ബം​ഗ്ലാവുകളാണ്. ചോർച്ച, ചിതൽശല്യം, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ തകരാറുകൾ, പ്ലംബിങ് തകരാറുകൾ തുടങ്ങിയവ വർഷങ്ങളായി ഇവിടെയുണ്ടെന്നും അധികൃതർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...