Sunday, April 27, 2025 9:00 pm

ആ ശബ്ദമാധുര്യത്തിന് എണ്‍പത് തികഞ്ഞു ; ഇന്ന് മൂകാംബിക സന്നിധിയില്‍ ഗാനഗന്ധര്‍വന്റെ മധു മാധുരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 80 വയസ് തികഞ്ഞു. എല്ലാ ജന്മദിനത്തിലെയും പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലായിരിക്കും യേശുദാസും കുടുംബവും. ഇന്നു പ്രത്യേക പൂജയും, സംഗീതക്കച്ചേരിയും നടത്തും. 17 നു കൊച്ചിയില്‍ മടങ്ങിയെത്തും. ജന്മനാട്ടിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഫോര്‍ട്ടു കൊച്ചിയിലെ തോപ്പുംപടിയില്‍ 1940 ജനുവരി 10ന് ജനനം. സംഗീതജ്ഞനും നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും പുത്രന്‍. ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തോടുള്ള മകന്റെ ഇഷ്ടം മനസ്സിലാക്കിയ പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു. കര്‍ണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ 5ാം വയസ്സില്‍ തന്നെ ഗുരു കുഞ്ഞന്‍വേലു ആശാനില്‍ നിന്നും ഹൃദ്യസ്ഥമാക്കി. കുത്തിയതോട് ശിവരാമന്‍ നായര്‍, പള്ളുരുത്തി രാമന്‍ ഭാഗവതര്‍, ജോസഫ് തുടങ്ങിയവും ആദ്യകാല ഗുരുക്കന്‍മാരാണ്.

പള്ളുരുത്തി സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍സി കഴിഞ്ഞ് തൃപ്പൂണിത്തറ രാധാലക്ഷ്മി വിലാസം സംഗീത കോളേജില്‍ ചേര്‍ന്നു. 1960 ല്‍ ഒന്നാം റാങ്കോടെ ഗാനഭൂഷണം കോഴ്‌സ് പാസ്സായി. തുടര്‍ന്ന് തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജിലും പഠിച്ചു. പിന്നീട് വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴില്‍ പ്രത്യേക സംഗീത പഠനം.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ പാടാനുള്ള അവസരം തേടിയെത്തുന്നത്. യേശുദാസിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണ് 1961 നവംബര്‍ 14. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ കാല്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് എന്ന ശ്ലോകം ആലപിച്ച ദിവസം. തുടര്‍ന്നിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്‌കൃതം, തുളു, റഷ്യന്‍, അറബിക്, ലാറ്റിന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പ്രവാഹമായിരുന്നു ആ മനോഹര ശബ്ദത്തിലൂടെ മലയാളികള്‍ കേട്ടത്.

ഏഴു ദേശീയ അവാര്‍ഡുകള്‍, 23 സംസ്ഥാന അവാര്‍ഡുകള്‍. 1973ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷനും നല്‍കി രാഷ്ട്രം ആദരിച്ചു. സര്‍വ്വകലാശാലകള്‍ ഡോക്ടറേറ്റും സംസ്ഥാന സര്‍ക്കാര്‍ ആസ്ഥാന ഗായക പട്ടവും നല്‍കി. ഏഴു തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. ഏറ്റവും കൂടുതല്‍ പ്രാവശ്യം ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്തതിനുള്ള പ്രത്യേക സമ്മാനവും യേശുദാസിന് ലഭിച്ചു. എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ വേറെയും. ഹര്‍ഷബാഷ്പം, കതിര്‍മണ്ഡപം, അച്ചാണി, അനാര്‍ക്കലി, കായംകുളംകൊച്ചുണ്ണി, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു. അഴകുള്ള സെലീന, പൂച്ചസന്യാസി, താറാവ്, തീക്കനല്‍, സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയില്‍ യേശുദാസ് സ്ഥാപിച്ച തരംഗനിസരി മ്യൂസിക് സ്‌കൂളില്‍ സംഗീതാഭി രുചിയുള്ള സാധു കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ. മുഖ്യമന്ത്രി ഇന്ന്...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി, പി. ജി. ഡിപ്ലോമ പ്രവേശനം :...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തടയണ ഒലിച്ചുപോയി

0
കോന്നി : കല്ലാറ്റിൽ ജല നിരപ്പ് താഴുമ്പോൾ കടവിലെ ജലനിരപ്പ് ഉയർത്തുന്നതിനായി...

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണലിനിടെ എബിവിപി ഫലസ്‌തീൻ പതാക കത്തിച്ചു

0
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഫലസ്‌തീൻ പതാക കത്തിച്ച്...