പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന് വക്കീൽഫീസായി പൊതുഖജനാവിൽനിന്നു ചെലവഴിച്ചത് 245.62 കോടി രൂപ. വിവരാവകാശ നിയമമനുസരിച്ച് കാസർകോട് ഉർദൂർ സ്വദേശി എ. എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2016-26 കാലയളവിൽ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർക്ക് നൽകിയ ഫീസും ഇക്കൂട്ടത്തിൽവരും.

ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ കേസുകൾ, വിവിധ നിയമോപദേശങ്ങൾ, നിയമഭേദഗതികളുടെ കരട് തയ്യാറാക്കാൻ അഭിഭാഷകർക്ക് ഉൾപ്പെടെ നൽകിയ പ്രതിഫലം എന്നിവയുമുണ്ട്. സുപ്രീംകോടതിയിലെ 789 കേസിനായി 38.91 കോടി രൂപ ഫീസിനത്തിൽ നൽകി. സീനിയർ അഭിഭാഷകരിൽ 273 കേസിൽ ഹാജരായ ജയദീപ് ഗുപ്തയ്ക്കാണ് ഏറ്റവും കൂടുതൽ തുക നൽകിയത്- 8.91 കോടി. അഞ്ചുകേസിൽ ഹാജരായ കപിൽ സിബലിന് 5.62 കോടി നൽകി. മുൻഅറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഫാലി എസ്. നരിമാൻ തുടങ്ങിയ മുൻനിര അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയതിന് 92.65 ലക്ഷം രൂപയും പ്രതിഫലം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...