ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി. 40 വയസ്സുള്ള ഗീത എന്ന യുവതിയും മൂന്ന് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്.  തലയ്ക്കടിയേറ്റാണ് ഇവർ മരിച്ചത്. ഗീതയുടെ ഭർത്താവ് രാഹുലാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണ്. മരിച്ച ഗീതയുടെ കൈകളിൽ ചുരുട്ടിപ്പിടിച്ച നിലയിൽ മുടിയിഴകൾ കണ്ടെത്തിയിരുന്നു. ഇത് രാഹുലിന്റെ മുടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മുടിയുടെ സാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗീതയുടെ മൃതദേഹം വീടിന്റെ രണ്ടാമത്തെ നിലയിലും മരിച്ച മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ താഴത്തെ നിലയിലെ രണ്ട് മുറികളിലും സോഫയിലുമാണ് കണ്ടെത്തിയത്. 17 നും 23 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഇവരുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു.

രാഹുലിന്റെ പിതാവും ഇതേവീട്ടിലാണ് താമസിച്ചിരുന്നത്. കേൾവിക്കുറവിന്റെ പ്രശ്നമുള്ള ഇദ്ദേഹം സംഭവ ദിവസം ബഹളങ്ങൾ ഒന്നും കേട്ടിരുന്നില്ല. കൊലപാതകത്തിനു പിറ്റേദിവസം രാഹുൽ വീട്ടിൽ ചായ തയാറാക്കി പിതാവിനു നൽകിയെന്നും രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി കുളിച്ചശേഷം ഒളിവിൽ പോയെന്നും പോലീസ് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും തുടർന്ന് വസ്തു വിൽക്കാൻ നടത്തിയ ശ്രമത്തെ ഭാര്യ എതിർത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...