യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിനു സമീപം വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് സമുദ്രമേഖലയിൽനിന്നുള്ള സ്ഫോടന ശബ്ദങ്ങൾ ദ്വീപിലാകെ മുഴങ്ങിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു. ‘കുറച്ചു മിനിറ്റുകൾക്കു മുൻപ് ഖേഷം ദ്വീപിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടു. കടലിന്റെ ഭാഗത്തുനിന്നാണ് ഈ ശബ്ദങ്ങൾ ഉയർന്നത്’– ഐആർഎൻഎ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. സ്ഫോടനത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇറാൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

തങ്ങളുടെ താവളങ്ങൾക്കു നേരെ അമേരിക്ക നടത്തുന്ന മാരകമായ വ്യോമാക്രമണങ്ങൾക്കു പ്രതികാരമായി, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന രാജ്യാന്തര എണ്ണ ടാങ്കറുകളെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഇതേത്തുടർന്ന് ഹോർമുസ് വഴിയുള്ള ആഗോള ഇന്ധന വിതരണം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക-നാവിക ഉപരോധം മറികടന്ന് ഇറാനിലേക്കു പോകുന്നതും അവിടെനിന്നു വരുന്നതുമായ വാണിജ്യ കപ്പലുകളെ അമേരിക്കൻ നാവികസേനയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ സ്ഫോടനങ്ങളും നടന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...