ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട് ബ്രിക്സ് രാജ്യങ്ങളുടെ സമീപനങ്ങളുമാണ് ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ പ്രധാന ഉള്ളടക്കം. അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ തത്ത്വങ്ങളെയും ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ അവസാനിപ്പിക്കണം. ദരിദ്രരെയും ദുർബലസാഹചര്യങ്ങളിൽ കഴിയുന്നവരെയും ഇത്തരം നടപടികൾ ആനുപാതികമല്ലാത്തവിധത്തിൽ ബാധിക്കുകയും ഡിജിറ്റൽ വിഭജനം കൂടുതൽ ആഴത്തിലാക്കുകയും പരിസ്ഥിതിവെല്ലുവിളികൾ രൂക്ഷമാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രനിയമത്തിനും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികളുള്ള, ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയുടെ അനുമതിയില്ലാത്ത ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികളോട് ബ്രിക്സ് കൂട്ടായ്മ എതിർപ്പ് ആവർത്തിച്ചു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ആഗോളതലത്തിൽ നടപടികൾ സ്വീകരിക്കണം. ഈ വെല്ലുവിളികളോടും അവയുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളോടും സംഘർഷസാധ്യത കുറയ്ക്കുന്നതിനുള്ള രാഷ്ട്രീയ-നയതന്ത്ര നടപടികളിലൂടെ അന്താരാഷ്ട്രസമൂഹം പ്രതികരിക്കണം. എല്ലാ രാജ്യത്തിന്റെയും സുരക്ഷ പരസ്പരം അവിഭാജ്യമാണ്. സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉച്ചകോടി ആവർത്തിച്ചു. ആണവഭീഷണിയുടെയും സംഘർഷത്തിന്റെയും വർധിച്ചുവരുന്ന അപകടസാധ്യതയിൽ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി.

ആണവായുധരഹിത മേഖലകൾ ആണവവ്യാപന നിരോധന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകുന്നതായും ചൂണ്ടിക്കാട്ടി. ഓരോ രാജ്യത്തിന്റെയും ദേശീയ നിലപാടുകൾ കണക്കിലെടുത്തുകൊണ്ട് പരമാവധി സംയമനംപാലിക്കണം, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണം. യു.എൻ. ചാർട്ടറിന്റെ ലക്ഷ്യങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി, അതിന്റെ സമഗ്രതയും പരസ്പരബന്ധിതത്വവും മാനിച്ചുകൊണ്ട് സാധാരണജനങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കണം. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ദീർഘകാല ധാരണയിലെത്തണം. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ആഗോളവ്യാപാരം, വിതരണശൃംഖലകൾ, ഊർജവിതരണം എന്നിവയുടെ സുഗമമായ ഒഴുക്ക് നിലനിർത്തണം.

ഗാസാമുനമ്പിന്റെ ഭൗമികമോ ജനസംഖ്യാപരമോ ആയ ഘടനയിൽ മാറ്റംവരുത്തുന്നതിനെയും ഉച്ചകോടി എതിർത്തു. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് നീതിപൂർവവും ശാശ്വതവുമായ പരിഹാരം സമാധാനപരമായ മാർഗങ്ങളിലൂടെമാത്രമേ കൈവരിക്കാനാകൂ എന്ന് ബ്രിക്സ് കൂട്ടായ്മ ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയിൽ പലസ്തീന് പൂർണ അംഗത്വം നൽകണം. പട്ടിണിയെ യുദ്ധമാർഗമായി ഉപയോഗിക്കൽ, സാധാരണ ജനങ്ങളെയും ആരോഗ്യപരിചരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെയും മറ്റ് സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, മാനുഷികസഹായം എത്തുന്നതിന് നിയമവിരുദ്ധമായി തടസ്സംസൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ലംഘനങ്ങളെയും അപലപിക്കുന്നതായി സംയുക്ത പ്രസ്താവന പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....