Monday, May 6, 2024 8:06 am

നോര്‍ക്ക റൂട്ട്സും കുവൈറ്റ് നാഷണല്‍ ഗാര്‍ഡും കൈകോര്‍ക്കുന്നു ; വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട് മെന്റ് നടപടികളുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും കുവൈറ്റിലെ സായുധസേനയുമായി കരാറില്‍ ഒപ്പുവച്ചു. ആദ്യമായാണു കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവയ്ക്കുന്നത്. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും റിക്രൂട്ട്മെന്റ് മാനേജര്‍ അജിത്ത് കോളശേരിയും 2019 സെപ്തംബറില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം നിയമനങ്ങള്‍ നടത്തുന്നതിനാണു കരാറായത്. റിക്രൂട്ട്മെന്റിന്റെ ആദ്യപടിയായി വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ചു വര്‍ഷ പ്രവ്യത്തി പരിചയമുള്ള 30 നും 40 നും മധ്യേ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കുടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുകയോ ടോള്‍ ഫ്രീ നമ്പരായ 1800 42 53939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തീയതി ഈ മാസം 29.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാടകഗർഭപാത്രം വാണിജ്യാടിസ്ഥാനത്തിലാകാമോ? ; പരിശോധിക്കാൻ സുപ്രീംകോടതി

0
ഡൽഹി: വാടകഗർഭം വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്നതിന് അനുമതി നൽകാമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ...

മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

0
മാന്നാർ: പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത...

ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം – നടി റോഷ്ന ആൻ റോയ്

0
തിരുവനന്തപുരം: ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്ന് നടി റോഷ്ന...

പൂഞ്ചിൽ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം ; ഷാസിതാറിൽ വ്യാപക തിരച്ചിൽ

0
ജമ്മുകശ്മീര്‍: പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സൈന്യം. വാഹനവ്യൂഹത്തിന്...