Tuesday, May 14, 2024 8:39 am

കൊവിഡ് 19 : ആമസോൺ ജോലിക്കായുള്ള അഭിമുഖങ്ങൾ നിര്‍ത്തിവച്ചു , രോഗം പടരുന്നതിനുള്ള സാധ്യത കൂടുതല്‍

For full experience, Download our mobile application:
Get it on Google Play

ടെഹ്റാന്‍ : കൊവിഡ് 19 ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി ഉയർന്നു. ടെഹ്റാനിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരണം 21 ആയി. ഇവിടെ 820 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ 63 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ അമ്പത് രാജ്യങ്ങളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ആമസോൺ ജോലിക്കായുള്ള അഭിമുഖങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. രോഗം പടരുന്നതിനുള്ള സാധ്യത അന്താരാഷ്ട്ര തലത്തിൽ വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 2800 കവിഞ്ഞു.

കൊവിഡ് 19 മുൻകരുതലിന്റെ  ഭാഗമായി ഹറമിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. സന്ദ‌ർശന വിലക്ക് തുടരുന്നതിനാൽ തുടർ നടപടികളെക്കുറിച്ച് അറിയാൻ ഹജ്ജ് ഉംറ മന്ത്രാലയത്തെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് സൗദിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. മുഴുവൻ ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഉംറ വിസ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനകം ഉംറ വിസ ലഭിച്ചവർ രാജ്യത്തു പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാലിവർ തുടർ നടപടികളെ കുറിച്ച് അറിയുന്നതിന് 00966 920002814 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം ; പ്രതികൾ അറസ്റ്റിൽ

0
കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ....

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, പ്രതീക്ഷ പങ്ക് വച്ച് അമിത് ഷാ

0
ഡൽഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ...

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം ; വാട്ടര്‍ അതോറിട്ടിക്കുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ടുകൾ

0
എറണാകുളം: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ വാട്ടര്‍...

ഇൻഡോനേഷ്യയിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം

0
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ ഉയരത്തിലേക്ക് ചാരം...