ഉത്തരകൊറിയയില്‍ കൊറോണ വൈറസ് ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഉത്തരകൊറിയ: ലോകമെമ്പാടും ഭീതി വിതച്ചുകൊണ്ട് കൊറോണ വൈറസ് (കോവിഡ് 19)​ വീണ്ടും വ്യാപകമാവുകയാണ്. മിക്ക രാജ്യങ്ങളും ഇതിനെതിരെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.   ഉത്തര കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

കിം ജോങ് ഉന്‍ ആണ് വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടതെന്നും ഐ.ബി.ടി ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും  ഉണ്ടായിട്ടില്ല. ഉത്തര കൊറിയയില്‍ പ്രവര്‍ത്തിക്കുന്ന പേരു വെളിപ്പെടുത്താനാകാത്ത ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്  വാര്‍ത്ത പുറത്തുവിടുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.

അതിനിടെ കൊറോണ വൈറസ് ബാധയില്‍ മരണം 2800 കഴിഞ്ഞു. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയര്‍ന്നു. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...