അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്.2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമുണ്ട്. നിലവിൽ മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവര്‍ക്കാണ് ടിഒഡി സംവിധാനമുള്ളത്.

സോളാര്‍ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്ക്. അപ്പോള്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയിൽ ഉയര്‍ന്ന നിരക്ക്. ഉന്നം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയെന്നതാണ്. ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നൽകുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിര്‍ദേശം സമര്‍പ്പിക്കാം. ഫിക്സഡ് ചാര്‍ജ്ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോള്‍ സ്ലാബ് അനുസരിച്ചാണ് ഫിക്സ്ഡ് ചാര്‍ജ്ജ്. മീറ്റര്‍ സംവിധാനം ആയാൽ ആകെ ഉപഭോഗം നോക്കി ഫിക്സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. ഇന്ധന സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കുന്നവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശവുണ്ട്.

വൈദ്യുതി വാങ്ങാൻ ചെലവായ തുക നിരക്കിലൂടെ ഈടാക്കാൻ കഴിയാത്തുമൂലം 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുൻപ് നികത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇത് 2027 മുതൽ പിരിക്കുമ്പോള്‍ ചാര്‍ജിൽ വര്‍ധനയുണ്ടാകും. അതേസമയം വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാൻ നല്ല ശ്രമം വേണമെന്നാണ് കമ്മീഷൻ നിര്‍ദേശം. ദീര്‍ഘകാല ഇടക്കാല കരാറുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. എന്നാൽ, പുനരുപയോഗ ഊര്‍ജ്ജം ഇടപാടുകള്‍ക്ക് ഇളവുണ്ട്. വൈദ്യുതി സംഭരണം പദ്ധതികള്‍ക്ക് പ്രോത്സാഹനം നൽകാനും കരടിൽ നിര്‍ദേശമുണ്ട്. പൊതു ജനങ്ങള്‍ക്ക് അടുത്ത മാസം 25 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...