തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. ഇനി സംസ്ഥാനത്ത് മത്സരം നടക്കുക യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് ബിജെപി ദേശീയ സെക്രട്ടറിയുടെ ഈ പരാമർശം. അതേസമയം യുഡിഎഫ് സർക്കാരിനെയും കെ സുരേന്ദ്രൻ വിമർശിച്ചു. സതീശൻ സർക്കാർ പിണറായി സർക്കാറിന്റെ കാർബൺ കോപ്പി എന്നായിരുന്നു വിമർശനം.
ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ ആർക്കെതിരെയെങ്കിലും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുപറയേണ്ടത് ഉത്തരവാദിത്വപെട്ടവരാണ്. തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ല. ഫണ്ടിൽ എന്താണ് നടന്നതെന്ന് ആധികാരികമായി പറയാൻ കഴിയുക പ്രസിഡന്റിനാണ്. പാർട്ടിയുടെ നടപടി ക്രമങ്ങൾ അവസാനിക്കുന്നതനുസരിച്ച് അദ്ദേഹം അത് പറയുമെന്നാണ് കരുതുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞത്.































