തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിൽ കിടന്ന ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബസുകളിലെ മുൻവശത്തെ ഗ്ലാസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. ബസ് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് കല്ലേറുണ്ടായത്. ജീവനക്കാര്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































