പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. മോയൻസ് എൽപി സ്കൂൾ ഗൗണ്ടിൽ ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് ആംബുലൻസ് ദുരുപയോഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ മോട്ടോർ വാഹനവകുപ്പ് ഇടപെട്ടത്. പെൺകുട്ടികൾ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത് കളർ സ്മോക്ക് ഉപയോഗിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദ്യാർഥികൾ തന്നെയാണ് ഈ വീഗോറിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































