Sunday, June 30, 2024 11:05 pm

വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു . റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് പരിധി ലംഘിച്ചാണെന്നു കാട്ടി പരാതി ഉണ്ടായിരുന്നു.

വര്‍ക്കല സ്വദേശി സഫിയുള്ളയുടെ ഉടമസ്ഥതയിലാണ് സ്ഥലം. വര്‍ക്കല ക്ലിഫിനോട് അഞ്ച് മീറ്റര്‍ മാത്രം അകലത്തിലുള്ള റിസോര്‍ട്ട്  അപകടനിലയിലാണെന്ന് വ്യക്തമായതോടെ കെട്ടിടം പൊളിച്ചുനീക്കാന്‍ മുന്‍സിപ്പാലിറ്റി ഉടമയ്ക്ക് നോട്ടീസ് നല്‍കി. ഉത്തരവ് പാലിക്കാതെ  വന്നതോടെ നടപടി സ്വീകരിക്കുകയായിരുന്നു. കൊച്ചിയില്‍ തീരദേശ പരിപാലന നിയമം മറികടന്ന് പണിത മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിനു പിന്നാലെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നാലുവര്‍ഷമായി പെരുങ്കുളത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന റിസോര്‍ട്ട്  പൊളിച്ചത്. പലതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കെട്ടിടം പൊളിക്കാന്‍ ഉടമ തയാറായിരുന്നില്ല. തുടര്‍ന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കെട്ടിടം ഏതു സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണെന്നു മനസ്സിലായതോടെ മുനിസിപ്പാലിറ്റിയുടെ അധികാരം ഉപയോഗിച്ചു പൊളിച്ചു മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം

0
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി...

കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52-കാരി മരിച്ച കേസ് : യുവാവിന് മൂന്നര വര്‍ഷം തടവും...

0
കല്‍പ്പറ്റ: കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരിച്ച സംഭവത്തില്‍ യുവാവിന്...

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട ; സജി ചെറിയാന് മറുപടിയുമായി...

0
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച...

ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും

0
ദില്ലി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ...