ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ വിദേശിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്നും ജയ്പൂരില്‍ എത്തിയ വിദേശ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റ് ഇറ്റാലിയന്‍ പൗരന്മാരെയെല്ലാം നേരത്തെ നാട്ടിലേക്ക് തിരികെ അയച്ചിരുന്നു.

കൂടാതെ ഉത്തര്‍പ്രദേശില്‍ ആറ് പേരെ കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.  കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് ഇതിനു മുന്നേ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....