Sunday, June 16, 2024 10:29 am

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി ; അവധി കഴിഞ്ഞ് കുവൈറ്റില്‍ ഇറങ്ങണമെങ്കില്‍…….മാർച്ച്‌ 8 മുതല്‍ നിയമം പ്രാബല്യത്തിൽ

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : കുവൈറ്റില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി.  ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നും അവധി കഴിഞ്ഞ് എത്തുന്നവര്‍ക്കും അല്ലാത്ത യാത്രക്കാർക്കും കുവൈറ്റില്‍ ഇറങ്ങണമെങ്കില്‍ ഇനി കൊറോണ വൈറസ്‌ ഇല്ലെന്ന സാക്ഷ്യ പത്രം നിർബന്ധമാക്കി. ഇന്ത്യയിലെ കുവൈത്ത്‌ എംബസി അംഗീകരിച്ച ആധികാരിക പരിശോധനാ കേന്ദ്രങ്ങളിലെ സര്‍ട്ടിഫിക്കറ്റ് വേണം ഹാജരാക്കാന്‍ .

മാർച്ച്‌ 8 മുതലാണു നിയമം പ്രാബല്യത്തിൽ വരിക. ഇത് പ്രകാരം ഇന്ത്യ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ഈജിപ്​ത്​, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യക്കാർ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതാത്‌ രാജ്യങ്ങളിലേക്ക്‌ തിരിച്ചയക്കുമെന്നും സർക്കുലറിൽ പറയുന്നു.

കുവൈത്ത്​ എംബസി ഇല്ലാത്ത രാജ്യങ്ങളിൽ അതത്​ രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെൽത്ത്​ സെന്ററുകളുടെ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം . പുതിയ ആളുകൾക്കും അവധിക്ക്​ നാട്ടിൽ പോയവർക്കും ഉത്തരവ്​ ബാധകമാണ്​. എന്നാല്‍ ഈ രാജ്യങ്ങളിൽനിന്ന്​ വരുന്ന കുവൈത്തികൾക്ക്​ ഈ ഉത്തരവ് ബാധകമല്ല .
മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ ഇവരെ സ്വന്തം ചെലവിൽ തിരിച്ചയക്കും. തിരിച്ചയക്കാനുള്ള ചെലവ്​ കുവൈത്ത്​ വഹിക്കില്ലെന്നു മാത്രമല്ല പകരം ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്ക്​ പിഴ ചുമത്തുമെന്നും സിവിൽ വ്യോമയാന വകുപ്പി​​ന്റെ  സർക്കുലറിൽ പറയുന്നു.
ഇതോടെ മാർച്ച്‌ 8 നു മുന്‍പ് കുവൈറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. നിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും കിട്ടിയില്ല ; വിമർശനവുമായി...

0
തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തുറന്നടിട്ട് സിപിഐഎം നേതാവ്...

തുമ്പ പാസ്‌പോര്‍ട്ട് തട്ടിപ്പ് : സഹായം നല്‍കിയ പൊലീസുകാരന്‍ സസ്‌പെന്‍ഷനില്‍ ; ക്രിമിനലുകള്‍ക്ക് വ്യാജ...

0
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുക്കുന്ന സംഘത്തിന് നേതൃത്വം...

ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്ന് തര്‍ക്കം ; സഹോദരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

0
കല്‍പ്പറ്റ: വീട്ടില്‍ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച...

‘ചതിയുടെ പത്മവ്യൂഹത്തില്‍ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്’ ; തൃശൂരില്‍ ഫ്‌ളക്‌സ്

0
തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ തോല്‍വിക്ക്...