കുടക് : കര്‍ണാടക കുടകില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൗദിയില്‍ നിന്നുമെത്തിയ ആള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് രോഗവ്യാപനം തടയുന്നതിനായി കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ 144 പ്രഖ്യാപിച്ചത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണം കാണുന്നവര്‍ ഉടന്‍ വിവരം നല്‍കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.