യെസ് ബാങ്ക് തട്ടിപ്പ് അനില്‍ അമ്പാനിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : യെസ് ബാങ്കിനെ തകര്‍ത്തത് അനില്‍ അമ്പാനിയും കൂട്ടരും. ലോണെടുത്ത കോടികള്‍ തിരിച്ചടയ്ക്കാതെ മുങ്ങി നടന്നു. വ്യവസായി അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടുക്കേസില്‍ യെസ് ബാങ്കിന്റെ പ്രമോട്ടറായിരുന്ന റാണാ കപൂര്‍ അറസ്റ്റിലായിരുന്നു. റാണയുടെ മകളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ ഒന്‍പതരയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അംബാനിയുടെ നേതൃത്വത്തിലുള്ള ഒന്‍പത് കമ്പനികള്‍ യെസ് ബാങ്കില്‍നിന്ന് വായ്പയെടുത്ത പന്ത്രണ്ടായിരത്തി എണ്ണൂറ് (12,800) കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. യെസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടമുള്ളത് അംബാനിയുടെ കമ്പനികളില്‍നിന്നാണ്. ഇതില്‍ പല വായ്പകളും റാണാ കപൂര്‍ അനധികൃതമായി അനുവദിച്ചതും ഇതിന് പ്രത്യുപകാരമായി റാണയുടെ ബിനാമിയുടെ പേരില്‍ അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...