Tuesday, June 25, 2024 10:00 pm

പുത്തൻ കാറിന്റെ മണം ഇഷ്ടമാണോ? ട്രൈ ചെയ്യാം ഈ പെർഫ്യൂം

For full experience, Download our mobile application:
Get it on Google Play

യുകെ: വാഹന ബ്രാൻഡുകൾ പുറത്തിറക്കുന്ന പെർഫ്യൂമുകൾ അത്ര പുതുമയൊന്നുമുള്ള  കാര്യമല്ല. പ്രശസ്‌ത കാർ നിർമ്മാതാക്കളായ ഫെറാരിയും, മെർസിഡസും, ജാഗ്വറുമെല്ലാം തങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗപ്പെടുത്തി വിവിധ മണമുള്ള പെർഫ്യൂമുകൾ ഇന്ന് വിൽക്കുന്നുണ്ട്. അതെ സമയം എന്തുകൊണ്ടോ വാഹന പ്രേമികളുടെ ഇഷ്ട മണങ്ങളിലൊന്നായ പുത്തൻ കാറിന്റെ  ഗന്ധം പരത്തുന്ന പെർഫ്യൂമുകൾ ഇതുവരെ ആരും വിപണിയിലെത്തിച്ചിട്ടില്ല. ബ്രിട്ടീഷ് വാഹന വെബ്സൈറ്റ് ആയ ഓട്ടോ ട്രേഡർ ഈ സാധ്യത മുന്നിൽ കണ്ട് കഴിഞ്ഞ ദിവസം ഒരു പുത്തൻ പെർഫ്യൂം വിപണിയിലിറക്കി.

യു ഡേ ന്യൂ കാർ (Eau De New Car) എന്ന് പേരിട്ടിരിക്കുന്ന പുത്തൻ പെർഫ്യൂം പരത്തുന്നത് പുത്തൻ കാറിന്റെ ഉൾവശത്തെ സുഗന്ധം ആണ്. വെബ്സൈറ്റിന്റെ  അഭിപ്രായത്തിൽ പുത്തൻ കാറിന്റെ  മണം വിജയത്തെ ആണ്  പ്രതിനിധാനം ചെയ്യുന്നത്. ഈ സുഗന്ധം നിങ്ങൾ എവിടെ പോയാലും കൂടെ കൂട്ടണം എന്നാഗ്രഹിക്കുന്ന മണം ആണ്. ചുരുക്കത്തിൽ നിങ്ങൾക്ക് ഒരു വിജേതാവിനെപോലെ ഗന്ധം വേണമെങ്കിൽ, നിങ്ങൾക്ക് ഒരു പുത്തൻ കാറിന്റെ മണം വേണം. ലോജിക് മനസ്സിലായല്ലോ? മാർക്കറ്റിംഗ് ടെക്‌നിക്. ഓട്ടോ ട്രേഡർ വെബ്സൈറ്റ് വ്യക്തമാക്കുന്നതനുസരിച്ച് ഈ പെർഫ്യൂമിനെപ്പറ്റി അന്വേഷിച്ച് എത്തുന്നവരിൽ ഭൂരിഭാഗവും വിജയവും അത് വഴി തങ്ങൾക്ക് ആകര്‍ഷണത്വവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവരാണ്.

മേൽത്തരം ലെതറിന്‍റേയും വാഹന നിർമാണത്തിൽ ഉപയോഗിക്കുന്ന ഹാർഡ് വാക്സിന്‍റേയും ഒരു സമ്മിശ്ര ഗന്ധം ആണ് ‘യു ഡേ ന്യൂ കാർ’ പെർഫ്യൂമിന് എന്ന് ഓട്ടോ ട്രേഡർ വെബ്സൈറ്റ് അവകാശപ്പെടുന്നു. പക്ഷെ കാര്യമായി പണം മുടക്കണം ‘യു ഡേ ന്യൂ കാർ’ പെർഫ്യൂം വാങ്ങാൻ. വെറും 50 മില്ലിലിറ്റർ പെർഫ്യൂമിനായി 175 പൗണ്ട് സ്റ്റെർലിങ് മുടക്കണം. അതായത് ഏകദേശം Rs 15,000 രൂപയിൽ കൂടുതൽ.

ഓട്ടോ ട്രേഡർ വെബ്സൈറ്റ് ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയി പുറത്തിറക്കിയതാണ് ‘യു ഡേ ന്യൂ കാർ’ എന്ന് തോന്നുമെങ്കിലും ബിബിസി ചാനലിലെ കാർ പരിപാടിയായ ടോപ് ഗിയറിന്റെ മുൻ അവതാരകൻ റോറി റീഡിനെ തന്നെ അണിനിരത്തിയാണ് പുത്തൻ പെർഫ്യൂം പരിചയപ്പെടുത്തുന്ന പരസ്യം വെബ്സൈറ്റ് തയ്യാറാക്കിരിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം

0
റാന്നി: പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം. കഴിഞ്ഞ തിങ്കൾ...

കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ടവർക്കുള്ള തിരിച്ചടി – അഡ്വ. പ്രവീൺ കുമാർ

0
മനാമ : കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത...

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്തു മോദി സർക്കാർ : സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മോദിസർക്കാർ കച്ചവടം ചെയ്തെന്ന് ഡി.സി.സി പ്രസിഡന്റ്...

തിരുവല്ല നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

0
തിരുവല്ല : നഗരസഭയുടെ പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും...