പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവാരത്ത് പശുകുട്ടിയെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30 ഓടെ കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നുമുണ്ട്. പശുവിനെ ആക്രമിക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ആളുകൾ ഓടി കൂടിയത്. പി ആർ രാജേഷ് ആണ് ആദ്യം കടുവയെ കാണുന്നത്. കണ്ട ഉടനെ സമീപം ലയത്തിൽ താമസിക്കുന്ന ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. തുടർന്ന് രാജാമ്പാറ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.

വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി 9 ഓടെ സംഭവ സ്ഥലത്തെത്തി. ഇരുട്ടായിരുന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല. ആറു മാസം പ്രായമുള്ള പശു കുട്ടിയെയാണ് ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സംഭവം നടന്ന പ്രദേശത്ത് മഴ മൂലം മാറി നിക്കുന്ന സമയത്ത് തന്നെ ജഡം കടുവ എടുത്തുകൊണ്ടു പോയി. പശുകുട്ടിയെ വലിച്ച് കൊണ്ട് പോയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു റൗണ്ട് വെടി വെച്ചിരുന്നു. ഇന്ന് രാവിലെ 11 ഓടെ പ്രദേശത്ത് ആദ്യഘട്ടമായി രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് മുഴുവൻ സമയ പട്രോളിംങും ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ മുഖേഷ് കുമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി...

പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ഒരുരൂപ വാങ്ങിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ...

0
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...

പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം...

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക...