മകളുടെ കാലിന് കമ്പിവടിക്കടിച്ച് ഗുരുതര പരിക്കേൽപിച്ച പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : 36 വയസ്സുള്ള വിധവയായ മകള്‍ കുടുംബവീട്ടിൽ തന്നെ താമസിക്കുന്നതിലുള്ള വിരോധം നിമിത്തം പിതാവായ പ്രതി ദേഹോപദ്രവമേല്‍പിച്ചും കമ്പിവടികൊണ്ട് കാലിലടിച്ച് കാല്‍പാദത്തിലെ അസ്ഥിപൊട്ടുന്നതിനിട വരുത്തുകയും ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റു. പ്രതിയായ ആലാ പെണ്ണുക്കര വടക്ക് സര്‍പ്പത്തിൽ വീട്ടില്‍ ദേവരാജന്‍ (54) നെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ഥിരമായി കുടുംബ വഴക്കുണ്ടാക്കുന്ന പിതാവ് 25/06/2024 തീയതി വെളുപ്പാൻ കാലത്ത് തന്നെ അമ്മയെ ദേഹോപദ്രവമേല്‍പിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ചെന്നപ്പോഴാണ് ദിപിനയ്ക്ക് പിതാവിന്റെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ദിപിനയെ മാതാവും സഹോദരിയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകുകയായിരുന്നു. ദിപിനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ദേവരാജന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്.ഐ. ഗീതു, സിപിഒ മാരായ രതീഷ്, ജിജോ സാം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...