Monday, July 1, 2024 4:54 am

റാന്നി നിയോജകമണ്ഡലത്തിലും സാമൂഹ്യ അടുക്കള തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ അങ്ങാടി, റാന്നി, വടശേരിക്കര, റാന്നി- പെരുനാട്, പഴവങ്ങാടി എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വാര്‍ഡ് മെമ്പര്‍മാര്‍ ചെയര്‍മാന്‍മാരായുള്ള സമിതി ലിസ്റ്റുകള്‍ തയാറാക്കി പഞ്ചായത്ത് പ്രസിഡന്റ്, കുടുംബശ്രീ -സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് തലേദിവസം ലിസ്റ്റ് നല്‍കണം. ഭക്ഷണ സൗകര്യം ഇല്ലാത്തവര്‍, അതിഥി തൊഴിലാളികള്‍ , ഡ്യൂട്ടിയിലുള്ള പോലീസ് -സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുക. സ്പോണ്‍സര്‍മാര്‍ നല്‍കുന്ന സാധനങ്ങളും പഞ്ചായത്ത് പ്ലാന്‍ഫണ്ടും ഉപയോഗിച്ചാണു സാമൂഹ്യഅടുക്കള പ്രവര്‍ത്തിക്കുക. അങ്ങാടി പഞ്ചായത്തില്‍ പുളിമുക്കിലെ ന്യൂ ഇന്ത്യ ചര്‍ച്ചിലെ പാസ്റ്റര്‍ പ്രിന്‍സ് തുണ്ടത്തിലിന്‍റെ  വീട്ടിലും, വടശേരിക്കരയിലെ ഡിടിപിസി സെന്ററിലും, റാന്നി പെരുനാട് ക്ഷേത്രത്തിലും, പഴവങ്ങാടിയിലെ മര്‍ച്ചന്റ്  അസോസിയേഷന്‍ കെട്ടിടത്തിലും, റാന്നിയില്‍ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഉഷാ രാജന്റെ ഭവനത്തിലുമാണ് കിച്ചണുകള്‍ പ്രവര്‍ത്തിക്കുക. ഭക്ഷണം എത്തിച്ചു നല്‍കുന്ന വോളണ്ടിയര്‍മാരുടെ പട്ടിക പഞ്ചായത്തിന് നല്‍കണം.

തുണയില്ലാത്ത ജീവിക്കുന്ന രോഗികള്‍ക്കും ഭക്ഷണം എത്തിച്ചുനല്‍കും. പഞ്ചായത്ത് വാഹനങ്ങള്‍ക്കു പുറമെ മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍, പെരുനാട് സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷന്‍ തുടങ്ങിയവരുടെ വാഹനങ്ങളും പ്രവര്‍ത്തനത്തിന് സഹായിക്കും.
രാജു ഏബ്രഹാം എം എല്‍ എ, തഹസില്‍ദാര്‍ സാജന്‍ വി കുര്യാക്കോസ് എന്നിവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. അങ്ങാടി വൈ എം സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ദീനാമ്മ സെബാസ്റ്റ്യന്‍, റാന്നി സി.ഐ വിപിന്‍ ഗോപിനാഥ് എന്നിവരും വടശേരിക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളി, സി.ഐ മനോജ്, മണിയാര്‍ രാധാകൃഷ്ണന്‍, സ്വപ്ന സൂസന്‍ എന്നിവരും പെരുനാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, എസ്.ഐ എം സലീം എന്നിവരും റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി കുര്യാക്കോസ്, വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരും പഴവങ്ങാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് , മെഡിക്കല്‍ ഓഫീസര്‍ ഡോ. അബിദാ മോള്‍ എന്നിവരും പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു ; പോലീസിന് നിർമിതബുദ്ധിയിലും പരിശീലനം നൽകും

0
തിരുവനന്തപുരം: സംസ്ഥാനപോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു. പരാതികൾ സ്വീകരിക്കുന്നതുമുതൽ...

പാർട്ടിയിൽനിന്ന് അകന്നുപോയവരെ തിരിച്ചെത്തിക്കും ; സിപിഎം

0
ഡൽഹി: ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവർഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപെട്ട് മരിച്ചു ; സംഭവം മഹാരാഷ്ട്രയിൽ…

0
മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 അം​ഗങ്ങൾ മരിച്ചു....

ഉത്തർപ്രദേശിൽ കൂറ്റൻ ജലസംഭരണി തകർന്ന് വൻ അപകടം ; രണ്ടു പേർ മരിച്ചു, 12...

0
ഭോപ്പാൽ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം....