സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു ; പോലീസിന് നിർമിതബുദ്ധിയിലും പരിശീലനം നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനപോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു. പരാതികൾ സ്വീകരിക്കുന്നതുമുതൽ പരിഹരിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഡിജിറ്റൽസംവിധാനത്തിന് മുൻതൂക്കം നൽകുന്നതാണ് സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകത. പോലീസ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങൾ ഈ സ്റ്റേഷനുകളിൽ ഉപയോഗിക്കും. പോലീസ് ജില്ലയിൽ ഒന്നുവീതം എന്ന കണക്കിൽ 20 സ്റ്റേഷനുകളെയാണ് സ്മാർട്ടാക്കുന്നത്. സാങ്കേതികവൈദഗ്ധ്യമുള്ള പോലീസുദ്യോഗസ്ഥരെ ഇവിടെ നിയമിക്കും. ഹൈടെക് കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിർമിതബുദ്ധിയിൽ ഉൾപ്പെടെ പരിശീലനം നൽകാനും തീരുമാനമുണ്ട്.

ആൾക്കൂട്ടനിയന്ത്രണം, സുരക്ഷ, മുഖംതിരിച്ചറിയൽ, വീഡിയോ ക്ലിപ്പിങ്ങുകൾ സ്കാൻചെയ്ത് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടി സ്വീകരിക്കൽ തുടങ്ങിയവയിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക. സൈബർ ഡോമിന്റെ നേതൃത്വത്തിലാണ് പരിശീലനം. ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായിരിക്കെയാണ് സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ എന്ന ആശയം മുന്നോട്ടുവെച്ചത്. തൃശ്ശൂർ പോലീസ് സ്റ്റേഷനെ മാതൃകാസ്റ്റേഷനാക്കാനും നിർദേശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...