Friday, June 28, 2024 8:10 am

കൊവിഡ് 19: ഒമാനിൽ നിരീക്ഷണത്തിലുള്ളത് 12,642 പേര്‍

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിൽ രാജ്യത്ത്  12,642 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി പറഞ്ഞു. 1,713 പേർ  മന്ത്രാലയത്തിന്റെ നേരിട്ടുള്ള ക്വാറന്റൈന്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവരെ തങ്ങളുടെ വീടുകളിൽ തന്നെ മാറ്റിപാർപ്പിച്ച് നിരീക്ഷിക്കുകയാണ്.  രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ  പരമാവധി ശ്രമിക്കുന്നതായും ഞായറാഴ്ച ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് തടയുന്നതിന് ഒമാൻ സർക്കാർ കൂടുതൽ കർശന നടപടികൾ കൈക്കൊള്ളും. കർഫ്യൂ ഏർപ്പെടുത്താൻ രാജ്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ഇനിയും കടുത്ത നടപടികൾ സ്വീകരിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചേക്കുമെന്നും മന്ത്രി അഹമ്മദ് അൽ സൈദി  സൂചന നൽകി. ഇതുവരെ സുപ്രിം കമ്മറ്റിയുടെ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം  നിയന്ത്രിക്കുവാൻ ഒരു പരിധിവരെ സാധിച്ചുവെങ്കിലും സുപ്രിം കമ്മറ്റിയുടെ അടുത്ത മീറ്റിംഗിൽ  കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് പ്രഖ്യാപിക്കുവാനുള്ള സാധ്യത തള്ളിക്കളയുവാനാകില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി വർധിച്ചു ; ജീവനക്കാർ പ്രതിസന്ധിയിൽ

0
കൊല്ലം: കഴിഞ്ഞ എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി വർധിച്ചു. 2015-16 സാമ്പത്തികവർഷം...

ക്വാറിയുടമയുടെ കൊലപാതകം : ഒരാൾ കൂടി പിടിയിൽ ; ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതം

0
തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി...

നല്ലൊരു വധുവിനെ കണ്ടെത്താൻ സഹായിക്കണം ; അധികൃതർക്ക് അപേക്ഷനൽകി കർഷകൻ

0
ബെംഗളൂരു: വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷനൽകി കൊപ്പാളിലെ കർഷകൻ. പൊതുജനങ്ങളുടെ...

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ കുറ്റപത്ര വിവരങ്ങള്‍ പുറത്ത്

0
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. മുൻ...