Friday, June 14, 2024 7:20 pm

രാജ്യത്ത് കൊവിഡ് മരണം 27 ആയി ; രോഗബാധിതരുടെ എണ്ണം 1024 : കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദില്ലിയിൽ 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി.

നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബിഹാറിൽ കൊവിഡ് ബാധിതർ 15 ആയി. കൊൽക്കത്തയിൽ കേണൽ റാങ്കിലുള്ള ഡോക്ടർക്കും ഡറാഡൂണിൾ ഒരു ജിസിഒക്കും രോഗം സ്ഥിരീകരിച്ചതായി കരസേന അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് അവർ ഇപ്പോഴുള്ള സംസ്ഥാനങ്ങളിൽ ഭക്ഷണവും താമസവും ഒരുക്കണം എന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. അവശ്യ സർവീസ്, ചരക്ക്, ഇന്ധന നീക്കം  എന്നിവ സുഗമമാക്കാൻ നടപടി സ്വീകരിച്ചു. അവശ്യ സർവീസ് പട്ടികയിൽ റെഡ് ക്രോസ് സൊസൈറ്റിയെയും ഉൾപ്പെടുത്തി.

കൊവിഡ് കേസുകൾ ആയിരം പിന്നിടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ട്രെയിനിലെ എസിയല്ലാത്ത കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കാൻ തെരഞ്ഞെടുത്തത്. രോഗി കിടക്കുന്ന വശത്തെ മിഡിൽ ബെർത്ത് ഒഴിവാക്കി. എതിർവശത്തെ എല്ലാ ബെർത്തുകളും നീക്കിയാണ് വാർഡ് ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിക്കാനായി പ്രത്യേക വൈദ്യുതി സംവിധാനവും കുപ്പികൾ വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശുചിമുറിയും പരിഷ്കരിച്ചു. എല്ലാ കോച്ചിലും നഴ്സുമാർക്കായി ഒരു കാബിനും സജ്ജമാക്കിയിട്ടുണ്ട്. ഒരു കോച്ചിൽ 10 രോഗികളെയാണ് താമസിപ്പിക്കാൻ കഴിയുക.

അസമിലെ കാമാക്യ റെയിൽവെ സ്റ്റേഷനിലാണ് ആദ്യ മാതൃക ഒരുങ്ങിയത്. ആവശ്യമായ മാറ്റങ്ങൾ രൂപകൽപ്പനയിൽ വരുത്തും. ശേഷം റെയിൽവേയുടെ 17 സോണുകളും ആഴ്ചയിൽ 10 എണ്ണം എന്ന നിലക്ക് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റും. രാജ്യമെമ്പാടും ഈ വാർഡുകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം. വികസിത രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ പോലും കൊവിഡ് വ്യാപനത്തിൽ തകർന്നടിയുന്നതാണ് ലോകം കണ്ടത്. ആസ്ഥിതി വരാതിരിക്കാനാണ് ഈ നൂതന ആശയം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

0
തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്നും സ്വാർത്ഥത...

മുരളീധരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി ജന്മനാട്

0
കോന്നി : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപെട്ട വാഴമുട്ടം...

വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് : യൂത്ത് ലീഗ് നേതാവ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയിൽ പോലീസ്

0
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വിവാദ കാഫിർ വിവാദ പരാമർശത്തിൽ യൂത്ത്...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, 17ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന്...