Sunday, June 16, 2024 10:19 pm

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനിടെ രാജസ്ഥാനില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനിടെ രാജസ്ഥാനില്‍ തീപിടുത്തം. ജയ്പൂരിലെ വെെശാലി നഗറിലാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ അപകടമോ മരണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കിക്കൊണ്ട് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലെെറ്റ് അണച്ച്‌ ദീപം തളിയിച്ചതിനു ശേഷമാണ് തീപിടുത്തമുണ്ടായത്.

രാജ്യത്ത് കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യത്തിനായിരുന്നു ദീപം തെളിയിക്കലിന് പ്രധാനമന്ത്രി ആഹ്വാനമിട്ടത്. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ പടക്കം പൊട്ടിക്കലും പറക്കുന്ന തരത്തിലുള്ള വിളക്കുകളും കത്തിച്ചതോടെയാണ് അപകടമുണ്ടായത്. ഒരു കുടിലിനും തീപിടിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

അതേസമയം രാജ്യത്ത്​ പലയിടത്തും കൊവിഡ് വിരുദ്ധ പോരാട്ടത്തിന് ഐക്യം വിളംബരം ചെയ്ത് ദീപങ്ങള്‍ തെളിഞ്ഞു.   രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സാംസ്കാരിക, സിനിമാരംഗത്തെ പ്രമുഖരും ദീപം തെളിയിക്കുന്നതില്‍ അണിചേര്‍ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുവാപ്പുലം മുറ്റാക്കുഴിയിൽ ക്രയിൻ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

0
കോന്നി : അരുവാപ്പുലം മുറ്റാകുഴിയിൽ ക്രയിൻ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന്...

പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ്

0
റാന്നി: പെരുമ്പുഴ സ്റ്റാൻ്റിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ് കാരണം ബസുകൾക്ക്...

കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു

0
കൊല്ലം : ഇടയത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു. ഉമേഷ് (47)...