Friday, May 31, 2024 6:52 pm

മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊവിഡ് 19 ; ബ്രോണ്‍ക്സ് മൃഗശാലയിലെ കടുവയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ.  ബ്രോണ്‍ക്സ് മൃഗശാലയിലെയാണ് നാലുവയസ് പ്രായമായ കടുവക്കാണ്  വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണിത്.

നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും ഇതിനോടകം അസുഖ ബാധിതരാണ്. എന്നാല്‍ ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലാത്ത മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 17മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചറിലാണ് നാദിയയുടെ സ്രവ പരിശോധന പൂര്‍ത്തിയായിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ വൈറസ് വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത് മൃഗങ്ങളെയല്ലെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്‍മാരാണ്. സാധാരണ നിലയിലേക്ക് ഏറെ താമസിയാതെ തിരികെയെത്തുമെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലൈംഗികാതിക്രമക്കേസ്‌ ; പ്രജ്വൽ രേവണ്ണയെ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
ഡൽഹി: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ...

ഭക്ഷ്യവിഷബാധയെന്ന് ആരോപണം ; പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു, സംഭവം ആലപ്പുഴയിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്....

മെയ് മാസത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് കമ്പനികൾ ; മന്ത്രി പി രാജീവ്

0
തിരുവനന്തപുരം: മെയ് മാസത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മൂന്ന് സുപ്രധാന കമ്പനികളാണെന്ന്...

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം ; രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

0
കോഴിക്കോട്: കോവൂര്‍ ഇരിങ്ങാടന്‍പള്ളിയിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി...