Friday, May 17, 2024 3:17 pm

റാപ്പിഡ് ടെസ്റ്റിന് ഇന്ത്യക്ക് ചൈനയുടെ സഹായം ; കിറ്റുകള്‍ എത്തും

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ് : കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് സഹായവുമായി ചൈന. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ.

ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കി ചൈനയുടെ സഹായം എത്തിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിശ്രി അറിയിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുന്നതായി കണക്കുകള്‍.

കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്. ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്.

കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതിനിടെ രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പ ത്രിവേണി ക്ലോക്ക് റൂമില്‍ തീര്‍ഥാടകരുടെ കൈയ്യിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നതില്‍ പരാതി

0
ശബരിമല : പമ്പ ത്രിവേണിയിലെ ക്ലോക്ക് റൂമിൽ തീര്‍ഥാടകര്‍  കൈയ്യിൽ നിന്ന്...

അഞ്ചുവയസുകാരന് മരുന്ന് മാറി നല്‍കി ; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

0
തൃശൂര്‍: തൃശ്ശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒ...

പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം

0
റാന്നി : ബ്ലോക്കുപടി - കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...