Friday, June 21, 2024 9:31 pm

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ്‌ പ്രസ്സുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടിതുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും.

കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്‌ പ്രസ്സുകൾ  ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രാ വണ്ടികളായ നിസാമുദിൻ – എറണാകുളം മംഗള എക്സ്‌ പ്രസ്സ്  , മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ്‌ പ്രസ്സ്, എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്‌ പ്രസ്സ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം – കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചർച്ചചെയ്താണ് റെയിൽവേ തീരുമാനമെടുത്തത്.

രാജ്യത്താകമാനം 200 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം. റിസർവേഷൻ മാത്രമുള്ള ട്രെയിനുകൾക്കാണ് അനുമതി. ജനറൽ കോച്ചുകളിൽ സിറ്റിംഗ് സീറ്റുകൾക്കു വേണ്ടി റിസർവേഷൻ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കൻഡ് ക്ലാസിന് തുല്യമായിരിക്കും. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. 30 ദിവസം മുമ്പ് വരെ ടിക്കറ്റ് മുൻകൂർ റിസർവ് ചെയ്യാം.

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാർസൽ ആയി മാത്രം നൽകും. എന്നാൽ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകൾ, മെഡിക്കൽ ഷോപ്പുകൾ, മറ്റ് സ്റ്റാളുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

0
തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ...

സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം, കൊടിക്കുന്നിലിനെ എന്തിന് തഴഞ്ഞു ; കടുത്ത പ്രതിഷേധം...

0
തിരുവനന്തപുരം: പാർലമെന്‍ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച...

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; 2 പേർ കസ്റ്റഡിയിൽ

0
മലപ്പുറം : വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി...

എടവണ്ണയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

0
മലപ്പുറം: എടവണ്ണയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു....