രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ്‌ പ്രസ്സുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടിതുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും.

കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്‌ പ്രസ്സുകൾ  ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രാ വണ്ടികളായ നിസാമുദിൻ – എറണാകുളം മംഗള എക്സ്‌ പ്രസ്സ്  , മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ്‌ പ്രസ്സ്, എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്‌ പ്രസ്സ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം – കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചർച്ചചെയ്താണ് റെയിൽവേ തീരുമാനമെടുത്തത്.

രാജ്യത്താകമാനം 200 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം. റിസർവേഷൻ മാത്രമുള്ള ട്രെയിനുകൾക്കാണ് അനുമതി. ജനറൽ കോച്ചുകളിൽ സിറ്റിംഗ് സീറ്റുകൾക്കു വേണ്ടി റിസർവേഷൻ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കൻഡ് ക്ലാസിന് തുല്യമായിരിക്കും. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. 30 ദിവസം മുമ്പ് വരെ ടിക്കറ്റ് മുൻകൂർ റിസർവ് ചെയ്യാം.

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാർസൽ ആയി മാത്രം നൽകും. എന്നാൽ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകൾ, മെഡിക്കൽ ഷോപ്പുകൾ, മറ്റ് സ്റ്റാളുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...