മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ‘ചാലിയാർ രക്ഷകൻ’ എന്ന ബോട്ട് ഫിറ്റ്‌നസ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കാൻ കഴിയാതെ കട്ടപ്പുറത്ത്. 2018, 2019 പ്രളയകാലത്ത് ഫയർ ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ ദുരന്തമുഖത്തെത്തി നിരവധിയാളുകളുടെ ജീവനും സ്വത്തും സംരക്ഷിച്ച ബോട്ടാണിത്. രാത്രികാലങ്ങളിൽ ചാലിയാറിലൂടെയുള്ള അനധികൃത മണൽകടത്ത് തടയാനും ഈ ബോട്ട് ഉപയോഗിച്ചിരുന്നു. എന്നാൽ ബോട്ട് പ്രവർത്തനരഹിതമായതോടെ അനധികൃത മണൽകടത്ത് വീണ്ടും സജീവമായിട്ടുണ്ട്. ബോട്ടിന്റെ ഫിറ്റ്‌നസിനായി പോലീസ് പലതവണ അധികാരികൾക്ക് കത്തയച്ചിട്ടും തുടർനടപടിയുണ്ടായിട്ടില്ല. കാലവർഷം ശക്തമായ സാഹചര്യത്തിൽ ബോട്ടിന്റെ പേപ്പറുകൾ ശരിയാക്കി എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കണം എമന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























