സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിലെ രണ്ടാംഘട്ട നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയായിരുന്നു. സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ സേന സൈനികനടപടി ശക്തമാക്കിയതോടെ ഗാസയിലെ സാഹചര്യം വീണ്ടും അതീവ ഗുരുതരമായി തുടരുകയാണ്. സമാധാനനിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനിടെ രൂക്ഷമായ ബോംബാക്രമണങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം 19 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഗാസയിലെ ആശുപത്രികളും ജനവാസമേഖലകളും കേന്ദ്രീകരിച്ചാണ് ഇപ്പോഴും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ പൂർണ നിരായുധീകരണമായിരുന്നു ഇസ്രായേലിന്റെ ആവശ്യം. ഈ ആവശ്യത്തോട് ഹമാസ് അനുകൂലനിലപാടെടുത്തെങ്കിലും ഇസ്രയേൽ ഇത് അംഗീകരിക്കാതെ ആക്രമണം കടുപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഒക്ടോബറിലെ വെടിനിർത്തൽ കരാർ ഇസ്രയേൽ തുടർച്ചയായി ലംഘിക്കുന്നത് ട്രംപ് മുന്നോട്ടുവെച്ച സമാധാനപദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നെന്നും ട്രംപിന്റെ സമാധാനപ്രഖ്യാപനത്തിനു പിന്നാലെ ഗാസയിൽ ആക്രമണത്തിൽ വൻ വർധനവുണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബറിൽ ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ട്രംപിന്റെ പദ്ധതി പൂർണമായും തള്ളാതെ സൈനികപിന്മാറ്റം നീട്ടിക്കൊണ്ടുപോകാനും തിരഞ്ഞെടുപ്പുവരെ വോട്ടർമാരെ തൃപ്തിപ്പെടുത്താനുമാണ് നെതന്യാഹുവിന്റെ ശ്രമമെന്ന് രാഷ്ട്രീയവിദഗ്ധർ വിലയിരുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...