നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി. നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള്‍ അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

വിവിധ ജല വൈദ്യുതി പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ മേഖലയില്‍ തുടരുകയാണ്. എന്നാൽ നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. അതിനിടെ നേപ്പാള്‍ ദുരന്തത്തില്‍ കൊല്ലം പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജനെ കാണാതായി. മിന്നല്‍ പ്രളയത്തിന് പിന്നാലെ യുപിയില്‍ നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഹാരാജ്ഗഞ്ച്, കുശിനഗര്‍ എന്നിവിടങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത നിലയിലാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകല്‍ മോഷണം

0
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി പട്ടാപ്പകൽ മോഷണം. റിസപ്ഷന്‍ ജീവനക്കാരിയുടെ...

എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ഡൽഹി വിമാനം അടിയന്തര ലാൻഡിംങ് നടത്തി

0
ഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ദില്ലി വിമാനം അടിയന്തര ലാൻഡിംങ് നടത്തി....

കാസർഗോഡ് എംഡിഎംഎ കേസ് : ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

0
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർഗോഡ് എംഡിഎംഎ കേസ്...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...