മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി പട്ടാപ്പകൽ മോഷണം. റിസപ്ഷന്‍ ജീവനക്കാരിയുടെ പഴ്‌സാണ് മോഷ്ടാവ് തന്ത്രപൂർവം കൈക്കലാക്കിയതും മുങ്ങിയതും. രാവിലെ 11.30ഓടെയാണ് സംഭവം. വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റും മാസ്കും ധരിച്ചെത്തിയ ആളാണ് ജീവനക്കാരുടെ പഴ്‌സുമായി കടന്നത്. ഇയാൾ ആദ്യം ആശുപത്രി റിസപ്ഷന് സമീപം കുറച്ചുനേരം നിന്ന് നിരീക്ഷിച്ചു. പിന്നീട് റിസപ്ഷനിൽ തിരക്കായ സമയം നോക്കി ജീവനക്കാരുടെ ശ്രദ്ധ മാറിയ തക്കത്തിന് പഴ്‌സെടുത്ത് മുങ്ങുകയായിരുന്നു. കുറ്റിപ്പുറം അമാന ആശുപത്രിയിലായിരുന്നു സംഭവം.
എ.ടി.എം കാര്‍ഡ്, പണം, ജീവനക്കാരിയുടെ വ്യക്തി വിവരങ്ങളടങ്ങിയ പ്രധാനരേഖകള്‍, എന്നിവയാണ് നഷ്‌ടമായ പഴ്‌സിലുണ്ടായിരുന്നത്. സംഭവത്തിൽ ജീവനക്കാരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം പോലീസ് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.































