പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു. ഡൽഹിയിലെ വിനോദ് നഗറിലെ സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപികയുടെ ശിക്ഷയ്ക്ക് പിന്നാലെ അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥിനിയുടെ മരണത്തെത്തുടർന്ന് അധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കളും നാട്ടുക്കാരും രംഗത്തെത്തി. പുസ്തകം കൊണ്ടുവരാത്തതിന് കുട്ടിയെ രൂക്ഷമായി ശകാരിക്കുകയും കൈകൾ ഉയർത്തിപ്പിടിച്ച് വെയിലത്ത് മണിക്കൂറുകളോളം നിർത്തുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്കൂൾ അധികൃതർ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു. സ്കൂളിലെത്തിയപ്പോൾ മകൾ വെയിലത്ത് അവശനിലയിൽ നിൽക്കുന്നതാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ മരണം വളരെ ദുഃഖകരവും ഗൗരവമേറിയതുമായ സംഭവമാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ആരോപണവിധേയയായ അധ്യാപികയെ സ്ഥലംമാറ്റിയതായും മന്ത്രി വ്യക്തമാക്കി. ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗിയും സംഭവസ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി

0
തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ...

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകല്‍ മോഷണം

0
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി പട്ടാപ്പകൽ മോഷണം. റിസപ്ഷന്‍ ജീവനക്കാരിയുടെ...

എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ഡൽഹി വിമാനം അടിയന്തര ലാൻഡിംങ് നടത്തി

0
ഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ദില്ലി വിമാനം അടിയന്തര ലാൻഡിംങ് നടത്തി....