ന്യൂഡല്‍ഹി : തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 56 പെസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 28 പൈസയും പെട്രോളിന് 7 രൂപ 9 പൈസയുമാണ് കൂടിയത്.
82 ദിവസത്തെ ഇടവേളക്കു ശേഷം ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.