പീഡനക്കേസ് പ്രതിയെ സി.പി.എമ്മിൽ തിരിച്ചെടുത്തു ; തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്തതിനെച്ചൊല്ലി സി.പി.എം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ തർക്കം. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്. ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവിൽ സജിമോനെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു. പങ്കെടുത്തതിൽ ഭൂരിഭാഗം അംഗങ്ങളും സജിമോനെ തിരിച്ചെടുക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി. സജിമോന്റെ പുറത്താക്കൽ നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയതിന് പിന്നാലെ തിരുവല്ല ഏരിയ കമ്മിറ്റി, ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ കമ്മിറ്റി അംഗമായും സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

2023ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ, തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെതായിരുന്നു പുറത്താക്കൽ നടപടി. വിവാഹിതയായ സ്ത്രീയെ 2017ൽ ഗർഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടന്ന ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചു, 2021ൽ വനിതാ നേതാവിന് ലഹരി മരുന്നു നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കേസുകളിലാണ് സജിമോൻ പ്രതിയായത്. 2023ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ, തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെതായിരുന്നു പുറത്താക്കൽ നടപടി. വിവാഹിതയായ സ്ത്രീയെ 2017ൽ ഗർഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടന്ന ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചു, 2021ൽ വനിതാ നേതാവിന് ലഹരി മരുന്നു നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കേസുകളിലാണ് സജിമോൻ പ്രതിയായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...