ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ലക്ഷ്മി ന​ഗറിന് സമീപത്താണ് സംഭവം നടന്നത്. കുട്ടികളുണ്ടായിരുന്ന കാറും മോഷ്ടാക്കൾ കടത്തിയിരുന്നു. ഇന്നലെ രാത്രി 11.30-നാണ് സംഭവം. കുട്ടികളെ കിട്ടണമെങ്കിൽ മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകണമെന്ന് മോഷ്ടാക്കൾ ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു.
കുട്ടികളെ കാറിനുള്ളിലിരുത്തി രക്ഷിതാക്കൾ സമീപത്തെ പലവ്യജ്ഞനകടയിൽ പോയ സമയത്താണ് മോഷ്ടാക്കൾ കാറും കുട്ടികളുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ കുട്ടികളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ദമ്പതികൾ ഉടൻ പൊലീസിനെ വിവരമറിയിക്കുകയും കാറിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് പൊലീസ് മൊബൈൽ ലോക്കേഷനനുസരിച്ച് പിന്തുടർന്നു. പോലീസ് വിവിധ സംഘങ്ങളായി ചേർന്നാണ് അന്വേഷണം ആരംഭിച്ചത്. അമ്പതോളം പൊലീസ് ഉദ്യോ​ഗസ്ഥർ 20 വാഹനങ്ങളിലായി പ്രതികളെ പിന്തുടർന്നു. ഇതോടെ പിടിവീഴുമെന്ന് ഉറപ്പായ സംഘം കാറും കുട്ടികളെയും വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സമപുർ ബദ്‌ലി മേഖലയിൽ നിന്നാണ് കാർ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...