Thursday, May 23, 2024 3:58 pm

ചാവക്കാട് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കൂടി ലഭിച്ചു. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കാണാതായ ജഗന്നാഥൻ, ജിഷ്ണു എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാപക തെരച്ചിലിനൊടുവില്‍ കിട്ടിയത്. ജിഷ്ണു സാഗർ, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരെയാണ് 29ന് കടലില്‍ കാണാതായത്. ഇവരിൽ രണ്ട് പേരെ വഞ്ചിക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതില്‍ ജിഷ്ണുവിന്‍റെ മൃതദേഹം ഇന്നലെയും ജഗന്നാഥന്‍റെ ഇന്നുമാണ് ലഭിച്ചത്. തിങ്കളാഴ്ച്ച ക്രിക്കറ്റ് കളിച്ച ശേഷം പന്തു എടുക്കാനാണ് നാലു വിദ്യാർത്ഥികൾ കടലിൽ ഇറങ്ങിയത്. തിരയടിച്ചതോടെ ഇവർ അപകടത്തിൽപ്പെട്ടു. സരിൻ എന്ന വിദ്യാർതിയെ രക്ഷിച്ചെങ്കിലും സുഹൃത്തായ വിഷ്ണുരാജും ജിഷ്ണുവും ജഗന്നാഥനും തിരയിൽ പെട്ടു. വിഷ്ണുവിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹിസ്റ്ററി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

0
പത്തനംതിട്ട: കേരള ഹയർസെക്കൻഡറി സ്കൂൾ ഹിസ്റ്ററി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ...

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : പരീക്ഷകൾ മാറ്റി

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല...

മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ

0
ന്യൂഡല്‍ഹി: മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ...

മുത്തൂർ തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹം 25ന് തുടങ്ങും

0
തിരുവല്ല : മുത്തൂർ തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹം 25ന് തുടങ്ങും....