ചാവക്കാട് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കൂടി ലഭിച്ചു. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കാണാതായ ജഗന്നാഥൻ, ജിഷ്ണു എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാപക തെരച്ചിലിനൊടുവില്‍ കിട്ടിയത്. ജിഷ്ണു സാഗർ, വിഷ്ണു, ജഗന്നാഥൻ, ചിക്കു എന്നിവരെയാണ് 29ന് കടലില്‍ കാണാതായത്. ഇവരിൽ രണ്ട് പേരെ വഞ്ചിക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതില്‍ ജിഷ്ണുവിന്‍റെ മൃതദേഹം ഇന്നലെയും ജഗന്നാഥന്‍റെ ഇന്നുമാണ് ലഭിച്ചത്. തിങ്കളാഴ്ച്ച ക്രിക്കറ്റ് കളിച്ച ശേഷം പന്തു എടുക്കാനാണ് നാലു വിദ്യാർത്ഥികൾ കടലിൽ ഇറങ്ങിയത്. തിരയടിച്ചതോടെ ഇവർ അപകടത്തിൽപ്പെട്ടു. സരിൻ എന്ന വിദ്യാർതിയെ രക്ഷിച്ചെങ്കിലും സുഹൃത്തായ വിഷ്ണുരാജും ജിഷ്ണുവും ജഗന്നാഥനും തിരയിൽ പെട്ടു. വിഷ്ണുവിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....