Sunday, June 23, 2024 10:06 pm

കുറിയിലടച്ച പണം തിരികെ ചോദിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ഇടപാട്‌ ധനകാര്യ സ്ഥാപന ഉടമയും കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവുമായ ജയചന്ദ്ര​ന്‍ യുവാവിനെ ​ക്രൂര​മായി മര്‍ദിച്ചു. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ജയചന്ദ്രന്‍ വടി ഉപയോഗിച്ച്‌​ കുളത്തൂര്‍ റോഡരികില്‍ വെച്ച്‌ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെല്‍സി അംഗമായ ​’പോള്‍’ എന്ന നിക്ഷേപ പദ്ധതിയിലേക്ക്​ ജയചന്ദ്രന്‍ അജിനില്‍ നിന്ന്​ പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ്​ ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ്​​ ആരോപണം.​ രോഷാകുലനായ ജയചന്ദ്രന്‍ അജിനി​ന്റെ മുട്ടിന്​ താഴെ​ മര്‍ദിക്കുന്നതും കാലില്‍ നിന്ന്​ രക്തം ഒഴുകുന്നതുമായ രംഗം​ സമീപത്തുണ്ടായിരുന്ന നാട്ടുകാരിലാരോ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ​പിന്നീട് പുറത്തായത്​. നേരത്തേയും അജിനിന്​ ജയച​ന്ദ്രനില്‍ നിന്ന്​ മര്‍ദനമേറ്റിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്​.

അതേസമയം സംഭവത്തില്‍ അജിനിന്​ പണം നല്‍കാനില്ലെന്നും മദ്യപിച്ച്‌​ വീട്ടില്‍ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും​ ബെല്‍സി പറഞ്ഞു.​ അത്തരത്തില്‍ കതകിന്​ മുട്ടുകയും മറ്റും ചെയ്​തതിനാലാണ്​ ഭര്‍ത്താവ്​ മര്‍ദിച്ചതെന്നും അ​വര്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

0
ദില്ലി: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ്...

പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല : കെ മുരളീധരൻ

0
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കെ...

മില്ലത്ത് ലൈബ്രറിയിൽ പ്രതിഭാസംഗമം നടത്തി

0
പത്തനംതിട്ട: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ പ്രതിഭാസംഗമം...

സിൽവർ ലൈൻ പദ്ധതി നീക്കം വീണ്ടും പുനർജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ;...

0
പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതി നീക്കം വീണ്ടും പുനർജീവിപ്പിക്കാനുള്ള സർക്കാർ...