കുറിയിലടച്ച പണം തിരികെ ചോദിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ഇടപാട്‌ ധനകാര്യ സ്ഥാപന ഉടമയും കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവുമായ ജയചന്ദ്ര​ന്‍ യുവാവിനെ ​ക്രൂര​മായി മര്‍ദിച്ചു. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ജയചന്ദ്രന്‍ വടി ഉപയോഗിച്ച്‌​ കുളത്തൂര്‍ റോഡരികില്‍ വെച്ച്‌ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെല്‍സി അംഗമായ ​’പോള്‍’ എന്ന നിക്ഷേപ പദ്ധതിയിലേക്ക്​ ജയചന്ദ്രന്‍ അജിനില്‍ നിന്ന്​ പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ്​ ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ്​​ ആരോപണം.​ രോഷാകുലനായ ജയചന്ദ്രന്‍ അജിനി​ന്റെ മുട്ടിന്​ താഴെ​ മര്‍ദിക്കുന്നതും കാലില്‍ നിന്ന്​ രക്തം ഒഴുകുന്നതുമായ രംഗം​ സമീപത്തുണ്ടായിരുന്ന നാട്ടുകാരിലാരോ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ​പിന്നീട് പുറത്തായത്​. നേരത്തേയും അജിനിന്​ ജയച​ന്ദ്രനില്‍ നിന്ന്​ മര്‍ദനമേറ്റിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്​.

അതേസമയം സംഭവത്തില്‍ അജിനിന്​ പണം നല്‍കാനില്ലെന്നും മദ്യപിച്ച്‌​ വീട്ടില്‍ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും​ ബെല്‍സി പറഞ്ഞു.​ അത്തരത്തില്‍ കതകിന്​ മുട്ടുകയും മറ്റും ചെയ്​തതിനാലാണ്​ ഭര്‍ത്താവ്​ മര്‍ദിച്ചതെന്നും അ​വര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...