Saturday, May 18, 2024 2:02 pm

ചെങ്ങറ – കുരിശുംമൂട് റോഡു തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങറ : കുരിശുംമൂട് ജംഗ്ഷൻ – പഴയ പോസ്റ്റോഫീസ് റോഡ് തകർന്ന്  സഞ്ചാരയോഗ്യമല്ലാതായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.  ചെങ്ങറ കോ ഓപ്പറേറ്റീവ് ബാങ്കിന് മുൻപിലും മാർത്തോമ പള്ളിയുടെ മുൻഭാഗത്തും പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്.

മഴ ശക്തമായതോടെ സ്ഥിതി  കൂടുതൽ മോശമായിരിക്കുകയാണ്. ഒരു കിലോമീറ്റർ ദൂരമുള്ള ഈ പഞ്ചായത്ത് റോഡ് അടുത്തിടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ്  വീതികൂട്ടിയത് . ഈ റോഡിലൂടെ ബസ് സർവീസ് ഇല്ലാത്തതിനാൽ  നാട്ടുകാർ കൂടുതലും ഒട്ടോറിക്ഷകളേയും  ഇരുചക്രവാഹനങ്ങളേയുമാണ് ആശ്രയിക്കുന്നത്. കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തെ റോഡിലെ വെള്ളക്കെട്ടിലെ ചെളിവെള്ളം സമീപത്തെ പഞ്ചായത്ത് കിണറ്റിലേക്കും ഒലിച്ചിറങ്ങിയതോടെ  പഞ്ചായത്ത് കിണർ ഉപയോഗിക്കുന്ന പ്രദേശവാസികൾ വിഷമത്തിലായി.  പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സേവാഭാരതിയുടെ അഭിമാനമാണീ വിദ്യാലയം പരിപാടി ഉദ്ഘാടനം ചെയ്തു

0
വള്ളംകുളം : സേവാഭാരതി വള്ളംകുളം നാഷണൽ ഹൈസ്‌കൂളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും...

കോട്ടക്കലില്‍ യുവാവിനെ മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

0
മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ...

ബാലവേദി – മാമ്പഴക്കൂട്ടം 2024 സർവോദയാ വായനശാലാ ഹാളിൽ വെച്ച് നടക്കും

0
കോഴഞ്ചേരി : വരയന്നൂർ സർവോദയ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന...