Friday, May 3, 2024 10:08 pm

ചെങ്ങറ – കുരിശുംമൂട് റോഡു തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങറ : കുരിശുംമൂട് ജംഗ്ഷൻ – പഴയ പോസ്റ്റോഫീസ് റോഡ് തകർന്ന്  സഞ്ചാരയോഗ്യമല്ലാതായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.  ചെങ്ങറ കോ ഓപ്പറേറ്റീവ് ബാങ്കിന് മുൻപിലും മാർത്തോമ പള്ളിയുടെ മുൻഭാഗത്തും പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്.

മഴ ശക്തമായതോടെ സ്ഥിതി  കൂടുതൽ മോശമായിരിക്കുകയാണ്. ഒരു കിലോമീറ്റർ ദൂരമുള്ള ഈ പഞ്ചായത്ത് റോഡ് അടുത്തിടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ്  വീതികൂട്ടിയത് . ഈ റോഡിലൂടെ ബസ് സർവീസ് ഇല്ലാത്തതിനാൽ  നാട്ടുകാർ കൂടുതലും ഒട്ടോറിക്ഷകളേയും  ഇരുചക്രവാഹനങ്ങളേയുമാണ് ആശ്രയിക്കുന്നത്. കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തെ റോഡിലെ വെള്ളക്കെട്ടിലെ ചെളിവെള്ളം സമീപത്തെ പഞ്ചായത്ത് കിണറ്റിലേക്കും ഒലിച്ചിറങ്ങിയതോടെ  പഞ്ചായത്ത് കിണർ ഉപയോഗിക്കുന്ന പ്രദേശവാസികൾ വിഷമത്തിലായി.  പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

0
കൊല്ലം: കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട്...

വേനല്‍ ചൂട് : കന്നുകാലികള്‍ക്ക് ജല ലഭ്യത ഉറപ്പാക്കണം, ദിവസം നല്‍കേണ്ടത് 100 ലിറ്റര്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയില്‍ സ്വീകരിക്കേണ്ട...

കാലാവധി കഴിഞ്ഞ നോട്ടുകളുമായി പുറപ്പെട്ട കേരള പോലീസിന്റെ വാഹനം തടഞ്ഞ് ആന്ധ്ര പോലീസ്

0
കോട്ടയം: കാലാവധി കഴിഞ്ഞ നോട്ടുകളുമായി പുറപ്പെട്ട കേരള പോലീസിന്റെ വാഹനം തടഞ്ഞ്...

പരാതി നൽകിയിട്ടും രേവണ്ണയ്ക്കുവേണ്ടി മോദി വോട്ടുതേടി : രാഹുല്‍ ഗാന്ധി

0
നൃൂഡൽഹി : പ്രജ്വൽ രേവണ്ണ നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചത് മോദിക്കറിയാമെന്ന് രാഹുല്‍...