Monday, June 17, 2024 1:29 am

മാസങ്ങളുടെ ആസൂത്രണo : പ്രതി ആല്‍ബിന്‍ കൊല നടത്തിയത് സ്വത്തുക്കള്‍ കൈക്കലാക്കി രഹസ്യ കാമുകിയെയും കൊണ്ടു നാടുവിടാന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : വെളളരിക്കുണ്ടില്‍ കുടുംബത്തിലെ സഹോദരിയും രക്ഷിതാക്കളും അടക്കം എല്ലാവരെയും കൊലപ്പെടുത്താനായി പ്രതി ആല്‍ബിന്‍ ബെന്നി നടത്തിയത് മാസങ്ങളുടെ ആസൂത്രണമെന്ന് പോലീസ്. കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് വരുത്താനായിരുന്നു ആല്‍ബിന്റെ ശ്രമം. കുടുംബത്തിലുളളവര്‍ മരിച്ചുകഴിഞ്ഞാല്‍ നാലര ഏക്കര്‍ സ്ഥലം വിറ്റ് കാശ് കൈക്കലാക്കി രക്ഷപ്പെടാനായിരുന്നു ആല്‍ബിന്റെ നീക്കമെന്നും പോലീസ് പറഞ്ഞു. പ്രണയ വിവാഹം നടത്താനും സ്വന്തം സ്വഭാവത്തോട് വീട്ടുകാര്‍ പുലര്‍ത്തുന്ന അനിഷ്ടവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വീഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.​ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഐസ്ക്രീമില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് ആല്‍ബിന്റെ സഹോദരി ആന്‍മേരി കൊല്ലപ്പെട്ടിരുന്നു. സഹോദരി ആന്‍മേരിക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമായത്. ഐസ്ക്രീം കഴിച്ച ശേഷമുണ്ടായ അസ്വസ്ഥതകളില്‍ തുടക്കത്തില്‍ ചികിത്സ നല്‍കിയിരുന്നില്ല. മഞ്ഞപ്പിത്തമാണെന്ന് കരുതി നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോകുകയായിരുന്നു.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലാതാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി. ഇവര്‍ മരിക്കാത്തത് വിഷത്തിന്റെ കുറവാണെന്ന് മനസിലാക്കിയ ആല്‍ബിന്‍ എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടീയ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ കടയില്‍നിന്ന് എലിവിഷം വാങ്ങി ബെഡിന് അടിയില്‍ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ആന്‍മേരിയുടെ മരണശേഷം നടത്തിയ പോസ്‌റ്റുമോര്‍ട്ടമാണ് വഴിത്തിരിവായത്. കൂടാതെ അച്ഛന്റെയും അമ്മയുടെയും ശരീരത്തില്‍ വിഷാംശം കണ്ടെത്തി. നാലുപേരും ഐസ്ക്രീം കഴിച്ചിട്ടും ഒരാള്‍ക്ക് വിഷാംശം ഏല്‍ക്കാതിരുന്നത് സംശയിച്ച ഡോക്ടര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതിനിടെ ഭക്ഷ്യവിഷ ബാധയേറ്റെന്ന് അവകാശപ്പെട്ട് വെള്ളരിക്കുണ്ട് പോലീസിന്‍റെ കസ്റ്റഡിയിലുള്ള ആല്‍ബിനും ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...