ജോൺ ഡി റോഡ്സിന് ഗ്ലോബൽ അവാർഡ്

For full experience, Download our mobile application:
Get it on Google Play

ബഹറിൻ : ഇടുക്കി പള്ളികുന്ന് സ്വദേശി ജോൺ ഡി റോഡ്സിന് യു.ആർ. ബി ഗ്ലോബൽ അവാർഡ് സമ്മാനിച്ചു. 2024 ജൂൺ 24 ന് ഫാക്ടറി ഓഫിസിൽ നടന്ന ചടങ്ങിൽ പ്ലാൻ്റ് മാനേജർ ഒമർഹയൻജേ (ജോർദാൻ) സർട്ടിഫിക്കറ്റും യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡലും അംഗികാരമുദ്രയും സമ്മാനിച്ചു. ഐ. ടി. സി ബിവറേജ്സ & ബോട്ടിലിംഗ് കമ്പനിയിലെ കെമിസ്റ്റാണ് ജോൺഡി. 2023-24 സാമ്പത്തിക വർഷം കമ്പനി ജോൺഡിയെ ഏറ്റവും നല്ല ജീവനക്കാരനായി തിരഞ്ഞെടുത്തിരുന്നു. 2015 ൽ ബഹറിനിലെ സിട്രയിൽ പ്രവർത്തനം തുടങ്ങിയ കമ്പനി 200ml, 4 ഗ്യാലൻ വരെയുള്ള വിവിധ അളവുകളിൽ കുടിവെള്ളം വിൽപന നടത്തുന്നുണ്ട്. പ്രധാനമായും അധാരി, അക്വ 8 എന്ന പേരുകളിൽ 9 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നു. ഇടുക്കി പള്ളികുന്ന് ജയഭവനിൽ രവി – ജയ ദമ്പതികളുടെ മകനാണ് ജോൺഡി. അവാർഡു ദാന ചടങ്ങിൽ സെയിൽസ്& മാർക്കറ്റിംഗ് മാനേജർ അബ്ദുള്ള കലാഫ് (സൗദി അറേബ്യ), രാജേഷ് ഈപ്പൻ, റയാൻ ജോസഫ് എബ്രഹാം (യു.ആർ.എഫ് ഫോട്ടോഗ്രാഫർ, ബഹറിൻ ) എന്നിവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...